49-ാമത് വയലാർ അവാർഡ് ഇ സന്തോഷ് കുമാറിന്. 'തപോമയിയുടെ അച്ഛൻ’ എന്ന നോവലിന് ആണ് പുരസ്കാരം. വയലാർ രാമവർമ്മ മെമ്മോറിയൽ ടെസ്റ്റ് പ്രസിഡന്റ് പെരുമ്പടവും ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. ടി ഡി രാമകൃഷ്ണൻ, എൻ പി ഹാഫീസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.ഒക്ടോബർ 27 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും.
2024ൽ പ്രസിദ്ധീകരിച്ച നോവലാണിത്. 2024 ൽ മാധ്യമം വീക്കിലിയിലാണ് തപോമയിയുടെ അച്ഛൻ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഡി.സി ബുക്ക്സ് ഇത് പുസ്തകമാക്കുകയായിരുന്നു. തിരുവനന്തപുരത്ത് ഇന്നു നടന്ന ചടങ്ങിൽ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.അവാർഡ് വർഷത്തിന് തൊട്ട് മുമ്പുള്ള അഞ്ചു വർഷങ്ങളിൽ പ്രസിദ്ധീകരിച്ച രചനകളിൽ നിന്നാണ് അവാർഡിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്