മലപ്പുറം: സ്വകാര്യബസില്‍ യാത്ര ചെയ്ത 13കാരനെ അടുത്തിരുത്തി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍.
കിഴിശ്ശേരി ചെങ്ങിണീരി കളത്തിങ്കല്‍ അലി അസ്‌കര്‍ പുത്തലന്‍ (49) എന്നയാളെയാണ് കൊണ്ടോട്ടി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്.
20ന് വൈകിട്ട് കിഴിശ്ശേരിയില്‍ നിന്ന് ബസ് കയറിയ കുട്ടിയെയാണ് പ്രതി അടുത്തു വിളിച്ചിരുത്തി ഉപദ്രവിച്ചത്. കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കൾ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയായിരുന്നു.
ചൈൽഡ് ലൈൻ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് കേസെടുത്തു. കിഴിശ്ശേരി മുതല്‍ മഞ്ചേരി വരെയുള്ള ബസ് സ്റ്റോപ്പുകളിലെ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വയനാട് മേപ്പാടിക്കടുത്തുള്ള പുതിയ ജോലിസ്ഥലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ 2020ല്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ വിചാരണ നേരിടുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്