കൊച്ചി: കിണറ്റിൽ വീണ നാല് വയസ്സുകാരനെ പൊലീസും നാട്ടുകാരും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുഞ്ചേരി ഭാഗത്ത് പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയപ്പോഴാണ് എസ്.ഐ അതുൽ പ്രേം ഉണ്ണി വീട്ടുകാരുടെ നിലവിളി കേട്ടത്.
ജീപ്പ് നിർത്തി കാര്യം അന്വേഷിക്കുകയും കുട്ടി കിണറ്റിൽ വീണെന്ന് അറിഞ്ഞ ഉടൻ തന്നെ കിണറ്റിലേക്ക് ഇറങ്ങുകയും മുങ്ങിത്താന്ന കുട്ടിയെ കിണറിന്റെ അടിയിൽ നിന്ന് കോരിയെടുക്കുകയും ചെയ്തു.
എസ്.ഐക്കൊപ്പം ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് രാജനും ഉടൻ കിണറ്റിൽ ഇറങ്ങി കുട്ടിയെ എസ്.ഐ ക്കൊപ്പം ചേർന്ന് കിണറ്റിനുള്ളിൽ വച്ചു തന്നെ രക്ഷാപ്രവർത്തനം നടത്തി രക്ഷപ്പെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
