തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി എഐസിസി പുനഃസംഘടിപ്പിച്ചു. എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. 19 പുതുമുഖങ്ങളുണ്ട്
ശശി തരൂർ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉൾപ്പെടുത്തി. കമ്മിറ്റിയിൽ കെ.സി.വേണുഗോപാലിന്റെ പക്ഷത്തിനാണ് മുൻതൂക്കം. കഴിഞ്ഞ തവണ 21 പേരാണ് സമിതിയിൽ ഉണ്ടായിരുന്നത്.
പ്രവർത്തക സമിതി അംഗമായ ശശിതരൂർ, അടൂർ പ്രകാശ്, എംകെ രാഘവൻ, ആൻറോ ആൻറണി, ഹൈബി ഈഡൻ എന്നീ എംപിമാർ സമിതിയിലേക്കെത്തി.
കെപിസിസി രാഷ്ട്രീകാര്യ സമിതി അംഗങ്ങൾ:
കെ.സുധാകരൻ, വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വിഎം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം ഹസ്സൻ, കൊടിക്കുന്നൽ സുരേഷ്, പ്രഫ. പിജെ കുര്യൻ, ശശി തരൂർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, ബെന്നി ബെഹ്നാൻ, അടൂർ പ്രകാശ്, എം.കെ. രാഘവൻ, ടിഎൻ പ്രതാപൻ, ആൻറോ ആൻറണി, ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എം ലിജു, ടി. സിദീഖ്, എപി അനിൽകുമാർ, സണ്ണി ജോസഫ്, റോഡി എം ജോൺ, എൻ. സുബ്രഹ്മണ്യൻ, അജയ് തറയിൽ, വിഎസ് ശിവകുമാർ, ജോസഫ് വാഴക്കൻ, പത്മജ വേണുഗോപാൽ, ചെറിയാൻ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പിൽ, ഡോ. ശൂരനാട് രാജശേഖരൻ, പികെ ജയലക്ഷ്മി, ജോൺസൺ അബ്രഹാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്