പാലക്കാട്: പണവും സ്വർണവും അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ.
തമിഴ്നാട്ടിൽ നിന്നും അനധികൃതമായി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പണവും സ്വർണവുമാണ് പിടികൂടിയത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് വേലന്താവളത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണവുമാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
കോയമ്പത്തൂർ സ്വദേശികളായ സാഗർ,മണികണ്ഠൻ, സന്ദീപ് എന്നിവരാണ് പിടിയിലായത്. പ്രത്യേകമായി നിർമ്മിച്ച അടിവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണവും പണവും കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്