ആലപ്പുഴ: ഓണം ബംമ്പർ അടിച്ചതിന്റെ അഹംഭാവമില്ലാതെ പതിവ് പോലെ പെയ്ന്റ് കടയിൽ ജോലിക്കെത്തി ശരത്ത്. ആദ്യമായി ബമ്പറില്‍ ഭാഗ്യം പരീക്ഷിച്ചപ്പോള്‍ തന്നെ ഭാഗ്യം തുണച്ച സന്തോഷത്തിലാണ് ശരത്തും കുടുംബവും. തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 25 കോടിയാണ് ശരത്തിന് ലഭിച്ചത്,
പതിവ് പോലെ നെട്ടൂരിലെ പെയ്ന്റ് കടയിൽ ശരത് ജോലിക്കെത്തി. ഭാര്യയും അമ്മയും കുഞ്ഞും അടങ്ങുന്നതാണ് ശരത്തിന്‍റെ കുടുംബം.
ലോട്ടറി നറുക്കെടുപ്പ് നടന്ന ദിവസം ഏജന്‍റ് ലതീഷിന്‍റെ കടയിലെ തിരക്കൊക്കെ താന്‍ കണ്ടിരുന്നുവെന്നും തനിക്കാണ് സമ്മാനം അടിച്ചതെന്ന് അറിയാമായിരുന്നുവെന്നും ശരത്ത് പറയുന്നു. "ലതീഷ് ചേട്ടന്റെ കടയിൽ ആളും ബഹളവും ഒക്കെ ഞാൻ കണ്ടിരുന്നു. ടിക്കറ്റ് നമ്പറും ഞാൻ അപ്പോഴേക്കും നോക്കിയതാണ്.
രണ്ട് ദിവസം കഴിഞ്ഞ് ബാങ്കിലേക്ക് പോകാം എന്ന് വിചാരിച്ച് ഇരിക്കുകയായിരനന്നു. നമ്മുടെ കയ്യിൽ ടിക്കറ്റ് ഉണ്ടായിരുന്നത് കൊണ്ട് പ്രത്യേകിച്ച് ടെൻഷനും ഉണ്ടായില്ല. പുറത്തു പറഞ്ഞാലും ഇല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ എല്ലാവരും എല്ലാ കാര്യവും അറിയും", എന്നായിരുന്നു ശരത്ത് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്