ഇൻസ്റ്റാഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്യുന്നത് ഇപ്പോൾ അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ ഇത്തരത്തിൽ പല റീലുകളും സഭ്യതയ്ക്ക് നിരയ്ക്കാത്തതും ആവാറുണ്ട്. ഇത്തരത്തിൽ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ സ്ഥിരമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്ന യുവാവ് അറസ്റ്റിലായി എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
മല്ലു കുടിയൻ എന്ന് പേരിലുള്ള ഇൻസ്റ്റാ പ്രൊഫൈലിന്റെ ഉടമയായ 23 വയസുകാരന്‍ അഭിജിത്ത് അനിലാണ് തിരുവല്ലയില്‍ വെച്ച് എക്സൈസിന്റെ പിടിയാലയത്. തിരുവല്ല പെരിങ്ങര സ്വദേശിയാണ് അഭിജിത്ത് അനിൽ. തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം റേഞ്ച് ഇൻസ്‌പെക്ടർ പ്രസന്നൻ ജിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്. എക്സൈസ് സൈബർ സെല്ലിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി ഉണ്ടായത്.
കേരള അബ്‌കാരി നിയമം സെക്ഷൻ 55 (H) പ്രകാരമാണ് അഭിജിത്ത് അനിലിനെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്