ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിന്റെ കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍: പിന്നാലെ  യുവാവിനെ കാണാനില്ല 

APRIL 30, 2026, 10:19 AM

കോഴിക്കോട്: ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ലെന്ന് പരാതി. ക്യാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി യുവാവ് ചികിത്സയിലായിരുന്നു.

കാലിലായിരുന്നു രോഗം കണ്ടെത്തിയത്. ഇത് ശ്വാസകോശത്തിലേക്കും പടരുന്ന അവസ്ഥയിലായതിനാല്‍ കാല്‍ മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാകാം യുവാവ് വീടു വിട്ടിറങ്ങിയതെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. 

 താമരശ്ശേരി പുതുപ്പാടി സ്വദേശി കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിന്‍ തൊടിയില്‍ കെ ടി സുലൈമാന്‍റെ മകന്‍ നിഷാല്‍ സല്‍മാനെ(22) യാണ് വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. 

vachakam
vachakam
vachakam

 ഫോണ്‍ കൈവശമില്ലാത്തതിനാല്‍ ഇതുവരെ സല്‍മാനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അഹിനസ്: 9645834010, സുലൈമാന്‍: 7510171968, നൗഫല്‍: 9946815008, പൊലീസ്: 0495 2222240.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam