ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയ കേസ്; മുഖ്യപ്രതി കീഴടങ്ങി

JULY 26, 2024, 7:23 PM

കൊല്ലം: ജോലി ചെയ്ത ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി പോലീസില്‍ കീഴടങ്ങി.

തൃശൂർ വലപ്പാട്ടെ മണപ്പുറം കോംപ്ടക് ആൻഡ് കണ്‍സള്‍ട്ടന്‍റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ കൊല്ലം സ്വദേശിനി ധന്യ മോഹനാണ് കീഴടങ്ങിയത്.

സ്ഥാപനത്തില്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായാണ് ധന്യ മോഹൻ ജോലി ചെയ്തിരുന്നത്. ഡിജിറ്റല്‍ ഇടപാടിലൂടെ ധന്യ 20 കോടി തട്ടിയെടുത്തു എന്നാണ് കേസ്. 2020 മേയ് മുതല്‍ ധന്യ തട്ടിപ്പു നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി.

vachakam
vachakam
vachakam

Readmore:  ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങിയെന്ന് പരാതി

ഏഴംഗ പ്രത്യേക സംഘത്തെ രൂപീകരിച്ച്‌ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു ധന്യ തട്ടിപ്പ് നടത്തിയത്.


vachakam
vachakam
vachakam

കഴിഞ്ഞ ചൊവ്വാഴ്ച കമ്ബനിയുടെ ആപ്ലിക്കേഷന്‍ ഹെഡ് സുശീല്‍ പോലീസില്‍ പരാതി നല്‍കിയതോടെ ധന്യ വീടു പൂട്ടി കടന്നു കളയുകയായിരുന്നു. ഒളിവില്‍ പോയ ധന്യക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.


തട്ടിപ്പു പണം ഉപയോഗിച്ച്‌ ധന്യ വാങ്ങിയ വലപ്പാട്ടേതുള്‍പ്പടെയുള്ള സ്വത്തുക്കള്‍ കണ്ടു കെട്ടാനും നടപടി ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam