വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അയല്‍വാസി കസ്റ്റഡിയിൽ 

SEPTEMBER 7, 2024, 5:15 PM

വയനാട്: തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി കസ്റ്റഡിയിലായതായി റിപ്പോർട്ട്. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹം കഴിഞ്ഞ ദിവസം വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.

ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ആണ്  ഉപയോഗ ശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടെത്തുന്നത്. കുഞ്ഞാമി ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ആണ് ബന്ധുക്കൾ ആരോപിക്കുന്നത്.

തേറ്റമലയിലെ മകളുടെ വീട്ടിലാണ് കുഞ്ഞാമി താമസിക്കുന്നത്. മകളുടെ കുട്ടികള്‍ സ്കൂള്‍ വിട്ട് വന്നപ്പോഴാണ് വൃദ്ധയെ കാണാനില്ലെന്ന വിവരം അറിയുന്നത്. സ്ഥലത്തെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam