ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങിയെന്ന് പരാതി

JULY 26, 2024, 9:15 AM

തൃശൂർ: 20 കോടിയോളം രൂപയുമായി ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും  യുവതി മുങ്ങിയെന്ന് പരാതി. 

18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹൻ തട്ടിപ്പ് നടത്തി എന്നാണ് പരാതി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലാണ് തട്ടിപ്പ് നടന്നത്.

2019 മുതൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും  വിവിധ അക്കൗണ്ടുകളിലേക്ക് പണം  ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ  തട്ടിയെടുത്തെന്നാണ് പരാതി. 

vachakam
vachakam
vachakam

ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും  സ്ഥലവും വീടും മറ്റും വാങ്ങി.

പിടിയിലാവും എന്ന്  മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ്  ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നും പരാതിയിൽ പറയുന്നു. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam