വടക്കൻ ഒഹായോയിൽ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ ട്രെയിനിടിച്ച് രണ്ട് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തതായി വ്യക്തമാക്കി അധികൃതർ. കാൽനട യാത്രക്കാർ ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഫ്രെമോണ്ടിൽ, ടോളിഡോയ്ക്കും ക്ലീവ്‌ലാൻഡിനും ഇടയിലുള്ള ഈറി തടാകത്തിന് സമീപം വൈകിട്ട് ഏഴു മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
അതേസമയം കാണാതായ ഒരാൾക്ക് വേണ്ടി മൈൽസ് ന്യൂട്ടൺ പാലത്തിന് സമീപമുള്ള സാൻഡസ്‌കി നദിയിൽ തിരച്ചിൽ നടത്തുകയാണെന്ന് ആണ് ലഭിക്കുന്ന റിപ്പോർട്ട്. അധികൃതർ പാലം അടച്ചു. പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ ആളുകളോട് അധികൃതർ അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്