കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച് ് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 19 കാരന്‍ പിടിയില്‍. ചൂലൂര്‍ സ്വദേശി വടക്കേതൊടികയില്‍ വീട്ടില്‍ അഭിനവി(19)നെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്.
കെഎംസിടി കോളജില്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ പ്രതി പൊക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും കോഴിക്കോട് സരോവരം പാര്‍ക്കിന് അടുത്തുള്ള അപ്പാര്‍ട്ടുമെന്റിലും പെരിങ്ങളത്തുളള സുഹൃത്തിന്റെ വീട്ടില്‍വെച്ചും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
പെണ്‍കുട്ടി ഗര്‍ഭിണിയായത് അറിഞ്ഞപ്പോള്‍ കുട്ടിയുടെ വീട്ടുകാര്‍ പ്രതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും പ്രതിയുടെ വീട്ടുകാര്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പിന്നാലെ ചൂലൂരില്‍വെച്ച് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
