അച്ഛനും അമ്മയ്ക്കും ഒറ്റ മകൾ; പിറന്നാൾദിനത്തിൽ 18കാരി കുഴഞ്ഞു വീണ് മരിച്ചു 

JUNE 13, 2025, 10:17 PM

ചിറ്റൂർ: പൊല്പുള്ളി ചിറവട്ടത്ത്‌ പിറന്നാൾദിനത്തിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ്‌ മരിച്ചതായി റിപ്പോർട്ട്. ചിറവട്ടം രാജന്റെയും ബിന്ദുവിന്റെയും ഏകമകൾ ശ്രേയയാണ് (18) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. 

കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. സംഭവസമയത്ത് ബിന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജൻ കോഴിക്കോട്ട് ജോലിസ്ഥലത്തായിരുന്നു.ഉടനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടർമാർ അറിയിച്ചതായി പോലീസ് വ്യക്തമാക്കി. നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് 90% മാർക്കോടെ പ്ലസ് ടു പാസായശേഷം ബിരുദപ്രവേശനത്തിന് കാത്തിരിക്കയായിരുന്നു ശ്രേയ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam