കൊല്ലം, ആലപ്പുഴ ഉൾപ്പെടെ രാജ്യത്ത് 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ; സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ

MARCH 14, 2026, 10:15 PM

കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ വിജയം മാതൃകയാക്കി രാജ്യത്തെ 18 നഗരങ്ങളിൽ കൂടി സമാനമായ യാത്രാ സൗകര്യം ഒരുക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ചു.

കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം 11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ പഠനത്തിന് ശേഷമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. കേരളത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലും വാട്ടർ മെട്രോ നടപ്പാക്കുന്നതിനുള്ള പഠനങ്ങൾ പൂർത്തിയായിട്ടുണ്ട്. കൂടാതെ, മുംബൈ മെട്രോപൊളീറ്റൻ മേഖലയിലെ വിവിധ ജലാശയങ്ങളെ ബന്ധിപ്പിച്ചുള്ള വിശദമായ പദ്ധതി റിപ്പോർട്ടും മഹാരാഷ്ട്ര സർക്കാരിന് കൈമാറി.

ശ്രീനഗർ, ഗുവാഹത്തി, പട്ന, വാരാണസി, അയോധ്യ, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗലാപുരം തുടങ്ങിയ പ്രമുഖ നഗരങ്ങളിലാണ് വാട്ടർ മെട്രോയ്ക്ക് സാധ്യതയുള്ളതായി കണ്ടെത്തിയത്. ലക്ഷദ്വീപ്, കൊൽക്കത്ത എന്നിവിടങ്ങളിലെ പഠനം നിലവിൽ പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

നദികൾ, കായലുകൾ, കനാലുകൾ എന്നിവയെ നഗര ഗതാഗതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പഠനം നടത്തിയത്. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ വിജയകരമായി നടപ്പാക്കിയ കൊച്ചി മെട്രോയ്ക്ക് ഈ കൺസൾട്ടൻസി പ്രവർത്തനങ്ങളിലൂടെ എട്ട് കോടി രൂപയുടെ വരുമാനവും ലഭിക്കുന്നുണ്ട്.

ആലപ്പുഴയിൽ വാട്ടർ മെട്രോ നടപ്പാക്കുന്നതിന്റെ ഭാ​ഗമായി 8 പ്രധാന റൂട്ടുകളാണ് പഠന വിധേയമാക്കിയത്. ആകെ 87.77 കിലോമീറ്റർ നീളമുള്ള ജലപാതയിൽ 61 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. 1366 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

കെഎസ്ആർടിസി – പുന്നമട – കൈനകരി – നാട്ടകം, കെഎസ്ആർടിസി – പുന്നമട – മുഹമ്മ, ‌പാതിരാമണൽ – കുമരകം – ചീർപ്പുങ്കൽ – തണ്ണീർമുക്കം ബണ്ട്, മീനപ്പള്ളി – ചേന്നംകരി – മങ്കൊമ്പ്, മങ്കൊമ്പ് – കിടങ്ങറ, മുഹമ്മ – പാതിരാമണൽ – കുമരകം, കെഎസ്ആർടിസി – മീനപ്പള്ളി എന്നിവയാണ് ആലപ്പുഴയിൽ വിഭാവനം ചെയ്തിരിക്കുന്ന റൂട്ടുകൾ.

vachakam
vachakam
vachakam

കൊല്ലത്ത് പദ്ധതിക്കായി ഏകദേശം 34.85 കിലോമീറ്റർ നീളമുള്ള ജലപാതകളിൽ സർവീസ് നടത്താൻ 35 ബോട്ടുകളും 15 ടെർമിനലുകളും ആവശ്യമായി വരുമെന്നാണ് പഠനം വിലയിരുത്തുന്നത്. ഇതിന് 971 കോടി രൂപയും ചെലവ് കണക്കാക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam