കേരളം ആഗോള സിനിമാ കേന്ദ്രമാകും: ഡിജിറ്റൽ ആർട്ട് മ്യൂസിയവും, അത്യാധുനിക മീഡിയ സിറ്റിയും

MAY 28, 2026, 11:27 PM

കേരളത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമാ ചിത്രീകരണ കേന്ദ്രമാക്കി മാറ്റുന്നതിനായി സർക്കാർ സമഗ്രമായ ഒരു സിനിമാനയം രൂപീകരിക്കുമെന്ന് ​നയപ്രഖ്യാപനത്തിൽ ഗവർണർ.

സിനിമാ നിർമ്മാണത്തിനുള്ള ആനുകൂല്യങ്ങൾ, വിദേശ രാജ്യങ്ങളുമായുള്ള സഹ-നിർമ്മാണ കരാറുകൾ, ഫിലിം ടൂറിസം വികസനം എന്നിവയിലൂടെ മലയാള സിനിമയെ ആഗോളതലത്തിൽ ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

ആനിമേഷൻ-വിഎഫ്എക്സ് മേഖലകളിലെ യുവ പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനൊപ്പം, 60 വയസ്സിന് മുകളിലുള്ള സാംസ്കാരിക പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കും.

vachakam
vachakam
vachakam

കൂടാതെ, സംസ്ഥാനത്തുടനീളം സ്ഥിരം തിയേറ്ററുകൾ നിർമ്മിക്കാനും അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ഡിജിറ്റൽ ആർട്ട് മ്യൂസിയങ്ങൾ സ്ഥാപിക്കുകയും ചെയ്യുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

 ഭാഗമായി സിനിമാ നിർമ്മാണം, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, ഡിജിറ്റൽ മീഡിയ തുടങ്ങിയ ക്രിയേറ്റീവ് മേഖലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന അത്യാധുനികമായ ഒരു 'മീഡിയ സിറ്റിയും ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ഹബ്ബും' സർക്കാർ വികസിപ്പിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam