തൃക്കരിപ്പൂരിൽ 16കാരിക്ക് ലൈംഗിക പീഡനം; പ്രധാന പ്രതി 15കാരനെന്ന് പൊലീസ്

FEBRUARY 21, 2026, 4:30 AM

കാസർഗോഡ്: തൃക്കരിപ്പൂരിൽ 16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി 15 വയസുകാരനാണെന്ന് വ്യക്തമാക്കി പൊലീസ്. ബന്ധുവിന്റെ അറിവോടെയായിരുന്നു പീഡനം നടന്നതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു. പെൺകുട്ടി ഗുരുതരമായ ലൈംഗിക ചൂഷണത്തിന് ഇരയായെന്നാണ് റിപ്പോർട്ട്.

സമൂഹമാധ്യമത്തിലൂടെയാണ് 15 വയസുകാരൻ ആദ്യം പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഒരു വർഷത്തിനിടെ നിരവധി തവണ പീഡനം നടന്നതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ അഞ്ച് പേരെ പ്രതികളാക്കിയിട്ടുണ്ട്. ഇവരിൽ വയക്കര പോത്താംകണ്ടം സ്വദേശിയായ നൗഷാദും തൃക്കരിപ്പൂർ സ്വദേശിയായ ഫയാസും പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കും.

vachakam
vachakam
vachakam

മറ്റ് പ്രതികൾ റാഷിദ്, ഉദിനൂർ സ്വദേശിയായ 15 വയസുകാരൻ, കൂടാതെ പെൺകുട്ടിയുടെ സഹോദരിയുടെ ഭർത്താവ് എന്നിവരാണ്. സഹോദരിയുടെ ഭർത്താവ് രണ്ട് മാസം മുൻപ് അസുഖബാധിതനായി മരണപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. കേസിലെ മുഖ്യപ്രതിയായ 15കാരനും റാഷിദും നിലവിൽ ഒളിവിലാണ്.

റാഷിദ് രണ്ടാഴ്ച മുൻപ് ഗൾഫിലേക്ക് പോയതായി വിവരമുണ്ട്. ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി കോഴിയിറച്ചി എത്തിച്ചുകൊടുക്കുന്ന ആളായിരുന്നുവെന്നും പറയുന്നു. വീട്ടുകാർ ഒരു ഘട്ടത്തിൽ പീഡനം നേരിൽ കണ്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കൗൺസിലിംഗ് നടത്തിയപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ചന്തേര പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam