തിരുവനന്തപുരം: സ്റ്റോപ്പിൽ നിന്നും വിദ്യാർഥി കയറും മുൻപേ കെഎസ്ആർടിസി ബസിൻ്റെ വാതിലടച്ചു. വാതിലിൽ കുടുങ്ങിയ വിദ്യാർഥിയുടെ കൈയുമായി ബസ് മുന്നോട്ടെടുത്തതോടെ ചൂണ്ടുവിരൽ ഒടിഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് കോവളം ജംഗ്ഷന് സമീപമായിരുന്നു സംഭവം. വാഴമുട്ടം ജനതാലയത്തിൽ സുനിലിൻ്റെയും മഞ്ചുവിൻ്റെയും മകൻ ഏഴാം ക്ലാസ് വിദ്യാർഥി കാർത്തിക്കിനാണ് (12) വലതു കയ്യിലെ ചൂണ്ടുവിരലിന് ഒടിവു പറ്റിയത്.
കോവളത്തെ ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് പോകാനായി കാർത്തിക് ബസിൽ കയറാൻ ശ്രമിക്കവെ മുന്നിൽ കയറി യാത്രക്കാരൻ വാതിൽ വലിച്ചടച്ചു.
ഇയാൾക്ക് പിന്നിൽ നിന്ന കുട്ടിയുടെ വിരൽ വാതിലിൽ കുടുങ്ങി. വാതിലടച്ചതോടെ കണ്ടക്ടർ ബെൽ അടിച്ചു ബസ് മുന്നോട്ടെടുക്കാൻ തുടങ്ങിയപ്പോൾ സമീപത്തുണ്ടായിരുന്ന കുട്ടി ബഹളം വച്ചപ്പോഴാണ് ബസ് നിർത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
