തിരുവനന്തപുരം: 30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമ വിലക്കിൽ കേരളം എടുത്ത ഉറച്ച നിലപാടിന് പിന്നാലെ അയഞ്ഞ് കേന്ദ്രം. സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കൂടുതൽ സിനിമകൾക്ക് അനുമതി നൽകി എന്നാണ് ലഭിക്കുന്ന വിവരം. ഐഎഫ്എഫ്കെയിൽ 19 ചിത്രങ്ങൾക്കാണ് കേന്ദ്രം പ്രദർശനാനുമതി നൽകാതിരുന്നത്.
പലസ്തീൻ 36 അടക്കം 12 സിനിമകൾക്കാണ് അനുമതി നൽകിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇന്നലെ രാത്രിയോടെ ഒൻപത് സിനിമകൾക്ക് അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് മൂന്ന് സിനിമകൾക്കും അനുമതി ലഭിക്കുകയായിരുന്നു. ഇനി ആറ് ചിത്രത്തിനാണ് അനുമതി ലഭിക്കാനുള്ളത്.
സെൻസർ ചെയ്യാതെ എത്തുന്ന സിനിമകൾക്ക് സാധാരണ നൽകിവരുന്ന സർട്ടിഫിക്കേഷന്‍ കേന്ദ്രം നിഷേധിച്ചതോടെയാണ് പ്രതിസന്ധിയുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
