ദൈവ സ്നേഹം മറ്റുള്ളവരിലേയ്ക്ക് പകർന്ന് നൽകിയ അല്മായ പുണ്യവാനായ ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചന്റെ ആത്മീയ ജീവിത മാതൃക ഏറ്റെടുക്കുവാൻ വിശ്വാസികൾക്ക് കഴിയണമെന്നെന്നും, വിശ്വാസതീഷ്ണതയുള്ള സഭാസ്നേഹിയും ഉത്തമ മനുഷ്യ സ്നേഹിയുമായിരുന്ന അദ്ദേഹം വിശുദ്ധിയുടെ വിളനിലമായി മാറിയതായും ഫാ. ലിബിൻ തുണ്ടുകളം പറഞ്ഞു.
കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി എടത്വാ സെന്റ് ജോർജ് പള്ളിയിയിൽ സംഘടിപ്പിച്ച 116-ാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡന്റ് കുഞ്ഞുമോൻ തുമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു.
അതിരൂപതാ സെക്രട്ടറി കെ.എസ് ആന്റണി കരിമറ്റം, ഫൊറോന ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ചെറുകാട്, ട്രഷറാർ കെ.പി മാത്യു, സെക്രട്ടറി ബേബിച്ചൻ പുത്തൻ പറമ്പിൽ, കത്തോലിക്ക കോൺഗ്രസ് തൃക്കൊടിത്താനം ഫൊറോന പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ, പിതൃവേദി അതിരൂപതാ ജനറൽ സെക്രട്ടറി ജോഷി കൊല്ലാപുരം, കത്തോലിക്ക കോൺഗ്രസ് അതിരൂപതാ എക്സിക്യൂട്ടിവ് അംഗം സണ്ണിച്ചൻ കണ്ടത്തിപറമ്പ്, അലക്സാണ്ടർ പുത്തൻപുര, സിസ്റ്റർ ആൻസിറ്റാ താമരശ്ശേരി എസ്.എ ബി.എസ്, എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളികൈക്കാരൻ ജയിസുകുട്ടികുന്നേൽ തോട്ടുകടവിൽ എന്നീവർ പ്രസംഗിച്ചു.
അനുസ്മരണത്തോടനുബന്ധിച്ച് കമ്പറിടത്തിങ്കൽ ഒപ്പീസും, എസ്.എ ബി.എസ് സന്യാസാർത്ഥിനികളുടെ പ്രാർത്ഥനയും മദ്ധ്യസ്ഥപ്രാർത്ഥനയും നടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്