കൊച്ചി: തമിഴ്നാട്ടിലെത്തിയ 100 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലേക്കു കടത്തിയെന്ന് ഇഡിയുടെ റിപ്പോർട്ട്.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
റോഡ് വഴിയുള്ള കള്ളപ്പണ നീക്കവും അതു കവരാനുള്ള ക്രിമിനൽ സംഘങ്ങളുടെ ശ്രമങ്ങളും തടയാൻ ഇനിയുള്ള ദിവസങ്ങളിൽ ദേശീയപാതകളിൽ കേന്ദ്ര ഏജൻസികളും കേരള പൊലീസും നിരീക്ഷണം ശക്തമാക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ രണ്ടാഴ്ചയായി പരിശോധന നടക്കുന്നതിനിടയിലാണ് ഇന്നലെ മലപ്പുറം വേങ്ങരയിൽ കേരള പൊലീസ് പിടികൂടിയ ഒരു കോടി രൂപയുടെ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയത്.
സ്കൂട്ടറിൽ റോഡ് വഴി കടത്താൻ ശ്രമിച്ച പണമാണു വാഹനപരിശോധനയ്ക്കിടെ പൊലീസ് പിടിച്ചെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്