സ്കൂളിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു ; സംഭവം സ്കൂൾ അധികൃതർ മറച്ചുവച്ചെന്ന് രക്ഷിതാക്കൾ

AUGUST 9, 2025, 11:08 PM

മലപ്പുറം: സ്കൂളിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു. മലപ്പുറം തിരൂരിൽ  ഇക്കഴിഞ്ഞ ജൂലൈ 31 നാണ് സംഭവം നടന്നത്.

തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലാണ് അപകടം സംഭവിച്ചത്. അപകടവിവരം സ്കൂൾ അധികൃതർ അറിയിച്ചില്ലെന്ന് രക്ഷിതാക്കളുടെ പരാതി. 

സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂലൈ 31 ന് നടന്ന അപകടത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ  പുറത്തുവിട്ടു.

vachakam
vachakam
vachakam

കുട്ടി സ്കൂളിൽ വീണു എന്നു മാത്രമാണ് അറിയിച്ചതെന്നും രക്ഷിതാക്കൾ പരാതിൽ നൽകി. കാര്യമായ പരിക്കില്ലെങ്കിലും അപകടത്തിനു ശേഷം കുട്ടി കടുത്ത മാനസിക വിഷമത്തിലാണെന്നും രക്ഷിതാക്കൾ വ്യക്തമാക്കി.

കുട്ടിയെ കാർ ഇടിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam