തൃശ്ശൂരിൽ യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം

JANUARY 4, 2024, 12:27 PM

തൃശൂർ: തൃശ്ശൂരിൽ യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം.  മോദി പങ്കെടുത്ത വേദിയിൽ ചാണകവെള്ളം തളിക്കാനായി കെഎസ്‍‍യു ശ്രമിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്.

ചാണകവെള്ളം തളിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. എന്നാൽ ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന് യൂത്ത് കോൺ​ഗ്രസ് പറഞ്ഞു.

വർഷങ്ങളായി പഴക്കമുള്ള ആൽമരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോൺ​ഗ്രസ് വ്യക്തമാക്കുന്നത്. 

vachakam
vachakam
vachakam

ഇന്നലെ പ്രധാനമന്ത്രിക്ക് പങ്കെടുക്കാനായി വേദിയുടെ അടുത്തുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഈ മരം മുറിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. 


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam