തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നതിനു സർക്കാർ ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിച്ചു.
ഓണക്കാലത്തെ ചെലവുകൾക്കായി 20,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനുള്ള ഫയൽ മന്ത്രിയുടെ പരിഗണനയിലുണ്ടെങ്കിലും ഓണത്തിനു മുൻപു വേണോ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു വേണോ എന്ന കാര്യത്തിൽ തീരുമാനമായില്ല.
ഇതിന്റെ ഭാഗമായി 25 ലക്ഷം രൂപയ്ക്കു മുകളിലെ ബില്ലുകൾക്കുണ്ടായിരുന്ന നിയന്ത്രണം 10 ലക്ഷം രൂപയ്ക്കു മുകളിലെ ബില്ലുകൾക്കു ബാധകമാക്കി.
10 ലക്ഷം രൂപയിലേറെയുള്ള ബില്ലുകൾ മാറണമെങ്കിൽ ഇനി ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം.
ഇതു സംബന്ധിച്ച നിർദേശം എല്ലാ ട്രഷറി ശാഖകൾക്കും ഇന്നലെ കൈമാറി. ഇടപാടുകാരുടെ നിക്ഷേപം പിൻവലിക്കുന്നതിനും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും പരിധി ബാധകമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്