തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി അനിൽ അക്കര

AUGUST 13, 2025, 1:51 AM

തൃശ്ശൂർ: തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനിൽ അക്കര രം​ഗത്ത്. 

 സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകളുമുണ്ടെന്നാണ് അനിൽ അക്കര ഫേസ്ബുക്കിലൂടെ പറയുന്നത്.

സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശ്ശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനിൽ അക്കര ഫേസ്ബുക്കില്‍ കുറിക്കുന്നത്.

vachakam
vachakam
vachakam

 ഒരാൾക്ക് ഒരു വോട്ടർ ഐഡി കാർഡ് മാത്രമേ കൈവശം വയ്ക്കാൻ പറ്റൂ എന്നിരിക്കെയാണ് ഗുരുതര കുറ്റം ഇവർ ചെയ്തതെന്നും അദ്ദേഹം കുറിക്കുന്നു.

കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത് WLS 0136077എന്ന ഐഡി കാർഡ് നമ്പരിലാണ്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാർഡ് നമ്പരിലും. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂർ മണ്ഡലത്തിലെ പട്ടികയിൽ സുഭാഷിന്റെ വോട്ട് ചേർത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാർഡ് നമ്പരിലും ഭാര്യ റാണിയുടേത് FVM 1397181 എന്ന ഐഡി കാർഡ് നമ്പരിലുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ ഇരുവർക്കും നിലവിൽ കൊല്ലം കോർപറേഷനിലും തിരുവനന്തപുരം കോർപറേഷനിലും വോട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തിയ ഇരുവരും ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അനിൽ അക്കര ആരോപിക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam