വിജിലൻസ് വിഭാഗത്തെ പൂർണമായും വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്

JULY 13, 2025, 8:44 PM

 തിരുവനന്തപുരം:  സംസ്ഥാന വിജിലൻസ് വിഭാഗത്തെ പൂർണമായും വിവരാവകാശ നിയമത്തിന്റെ  പരിധിയിൽനിന്ന് ഒഴിവാക്കാൻ സർ‍ക്കാർ നടപടി തുടങ്ങിയെന്ന് റിപ്പോർട്ട്.

വിജിലൻസ് അന്വേഷിക്കുന്ന കേസുകളുടെ വിവരങ്ങൾ പുറത്തുപോകുന്നതിൽ ചില മന്ത്രിമാർ അതൃപ്തി രേഖപ്പെടുത്തിയത് നടപടിക്കു കാരണമായെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. 

 ജിഎസ്ടി ഇന്റലിജൻസ്,  ഇന്റലിജൻസ് ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്,  സിബിഐ, എൻഐഎ,  നർകോട്ടിക് കൺട്രോൾ ബ്യൂറോ, സ്പെഷൽ ബ്രാഞ്ച്,  ക്രൈംബ്രാഞ്ച്, ജില്ലാ സ്പെഷൽ ബ്രാഞ്ച്, ക്രൈം റെക്കോർഡ്സ് ബ്യൂറോ, ആഭ്യന്തര വകുപ്പ് എന്നിവയെ വിവരാവകാശ നിയമത്തിൽനിന്ന് മുൻപ് ഒഴിവാക്കിയിരുന്നു. 

vachakam
vachakam
vachakam

 എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പരാതി അടക്കം, വിവാദമായ ഒട്ടേറെ കേസുകളുടെ രേഖകൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾ ആവശ്യപ്പെടുന്നതു കണക്കിലെടുത്താണ് ഇവ രഹസ്യമാക്കാനുള്ള തീരുമാനമെന്നാണ് പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam