പണയ സ്വർണം എടുത്തുനൽകാമെന്ന് വാഗ്ദാനം:  സ്വർണാഭരണങ്ങൾ കൈക്കലാക്കി മറിച്ചുവിറ്റു

JULY 14, 2026, 11:55 PM

തിരുവനന്തപുരം: പണയ സ്വർണം എടുത്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി മറിച്ചുവിറ്റ കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

നെയ്യാറ്റിൻകരയിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിപ്പ് നടത്തിയിരുന്നത്.

നേമം സ്വദേശിയും നെയ്യാറ്റിൻകരയിലെ 'നടരാജ് ഫിനാൻസ്' എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ശ്രീജിത്തിനെയാണ് നെയ്യാറ്റിൻകര പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

vachakam
vachakam
vachakam

വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ചെറിയ തുകയ്ക്ക് പണയമിരിക്കുന്ന സ്വർണത്തിന്റെ വിവരങ്ങൾ ശേഖരിച്ചാണ് ഇവർ ഇരകളെ സമീപിക്കുന്നത്. പണയം എടുത്തു വിറ്റ ശേഷം ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ഉടമകളിൽ നിന്ന് രേഖകളും സ്വർണവും കൈക്കലാക്കുകയാണ് ഇവരുടെ രീതി. ​

ഇത്തരത്തിൽ കൈക്കലാക്കുന്ന സ്വർണം മറ്റ് സ്ഥലങ്ങളിൽ മറിച്ചുവിറ്റ് തുക സ്വന്തമാക്കിയ ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു പതിവ്. ശ്രീജിത്തിനെതിരെ നെയ്യാറ്റിൻകര സ്റ്റേഷനിൽ മാത്രം നിരവധി തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam