’ഇടതുസർക്കാർ ഒമ്പത് വർഷത്തിനിടെ പിരിച്ചുവിട്ടത് 144 പൊലീസുകാരെ’;  മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാ വിരുദ്ധമെന്ന് കേരളപൊലീസ് 

DECEMBER 30, 2025, 7:50 PM

 തിരുവനന്തപുരം: മാതൃഭൂമി പത്രത്തിൽ പൊലീസുകാരെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് കേരള പൊലീസ്. മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച “144 പോലീസുകാരെ പിരിച്ചുവിട്ടെന്ന വാദത്തിന് കണക്കില്ല; ഈ സര്‍ക്കാരിന്‍റെ കാലത്ത് 47 മാത്രം” എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

  25.05.2016 മുതല്‍ 18.09.2025 വരെയുള്ള കാലയളവില്‍  ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 82 പേരും ഗുരുതര പെരുമാറ്റദൂഷ്യത്തിന് 62 പേരെയും ഉള്‍പ്പെടെ 144 പോലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. 

 ഇതുകൂടാതെ സാധാരണ വകുപ്പുതല നടപടിയുടെ ഭാഗമായി അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ക്ക് 241 പോലീസുദ്യോഗസ്ഥരേയും സര്‍വീസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. 

vachakam
vachakam
vachakam

  ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ 20.05.2021 മുതല്‍ 18.09.2025 വരെ  ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിന് മാത്രമായി 46 പേരെയും ഗുരുതര സ്വഭാവ ദൂഷ്യത്തിന് 38 പേരെയും ഉള്‍പ്പെടെ 84 പോലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടിട്ടുണ്ട്. ഇതുകൂടാതെ അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടു നിന്നതിന് 169 പേരെയും ഇക്കാലയളവില്‍ സര്‍വീസില്‍ നിന്ന് നിന്നും നീക്കം ചെയ്തിട്ടുണ്ട്.

 യഥാര്‍ത്ഥവസ്തുത ഇതാണെന്നിരിക്കെ പൊലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതെന്ന തരത്തില്‍  മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam