കോട്ടയം: പ്രണയത്തിന് വീട്ടുകാർ എതിർത്ത് നിന്നതോടെ കാമുകനൊപ്പം പോകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി.
30 വയസ്സുള്ള യുവാവുമായി ആറു വർഷമായി പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇരുപത്തെട്ടുകാരി കോടതിയെ സമീപിച്ചത്. പെൺകുട്ടിയുടെ ആവശ്യം പരിഗണിച്ച കാഞ്ഞിരപ്പള്ളി മജിസ്ട്രേട്ട് കോടതി (2) യുവതിയെ കാമുകനൊപ്പം അയച്ചു.
പ്രണയം വീട്ടുകാർ അറിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം, പിന്നീട് യുവതിയെ പുറത്തേക്കു വിടാതായി. ഇതിനിടെ യുവതിയെ വീട്ടുകാർ ബന്ധുവീട്ടിലേക്കു മാറ്റി. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്നുറപ്പായ യുവതി കോടതിയിൽ നേരിട്ടു ഹാജരാകാനും ഒരുമിച്ച് താമസിക്കാനും അനുമതി വേണമെന്നാവശ്യപ്പെട്ട് കത്തെഴുതി റോഡിൽ ഉപേക്ഷിച്ചു.
കത്തെഴുതിയിട്ട സ്ഥലത്തിന്റെ ലൊക്കേഷൻ സുഹൃത്തിനെ അറിയിക്കുകയും സുഹൃത്ത് കത്തെടുത്ത് കോടതിയിൽ എത്തിക്കുകയുമായിരുന്നു.
കത്തിന്റെ ഉള്ളടക്കം പരിശോധിച്ച കോടതി യുവതിയെ ഹാജരാക്കാൻ പൊലീസിനോട് നിർദേശിച്ചു. യുവതിയെ പൊലീസ് കോടതിയിൽ എത്തിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം യുവതിയെ യുവാവിനൊപ്പം അയച്ചു.
അഭിഭാഷകരായ ഷാമോൻ ഷാജി, വിവേക് മാത്യു വർക്കി എന്നിവർ മുഖേനയാണ് യുവാവ് ഹർജി നൽകി. പിന്നീട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മണിമല പൊലീസിനോട് കോടതി നിർദേശിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
