കൊല്ലം: ഒന്നര പതിറ്റാണ്ടിനിപ്പുറമാണ് കൊല്ലത്തേക്ക് കൗമാര കലാമേള എത്തുന്നത്. കലോത്സവത്തില്‍ പൂർണമായും ഹരിത പ്രോട്ടോകോൾ പാലിക്കാനുള്ള നടപടികളാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. ഹരിത മേളയ്ക്ക് ആഹ്വാനം ചെയ്ത് ഹരിത വിളംബര ജാഥയും നടത്തി.
ഹരിത കർമ സേനയുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിലാണ് കലോത്സവ നഗരി പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾകൊണ്ട് ക്രിയേറ്റീവ് ഉത്പന്നങ്ങളുണ്ടാക്കാനാണ് തീരുമാനം.
ഓലകൊണ്ട് ഉണ്ടാക്കിയ വല്ലവും ഈറകുട്ടകളിലുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത് പ്രധാന വേദിയായ ആശ്രാമം മൈതാനത്തും മറ്റിടങ്ങളിലും ശുചീകരണ പ്രവർത്തനം തുടങ്ങി.
എല്ലാത്തിനും മുന്നിൽ വിദ്യാർത്ഥികൾ. മികച്ച പിന്തുണയുമായി കൊല്ലം കോർപ്പറേഷനിലെ ഹരിത കർമ്മ സേന അംഗങ്ങൾ. 1500 ഓളം വളണ്ടീയേഴ്സാണ് ക്ലീൻ ഡ്രൈവിൽ പങ്കെടുക്കുന്നത്. കലോത്സവ വേദിയിൽ ഉപയോഗിക്കാനുള്ള പേപ്പർ ബാഗ്, പേന എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.
ജനുവരി നാല് മുതല്‍ എട്ട് വരെയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക. പന്തല്‍ നിര്‍മാണവും ഭക്ഷണ വിതരണത്തിനുള്ള ക്രമീകരണവും അവസാന ഘട്ടത്തിലാണ്. ചാമ്പ്യന്മാര്‍ക്കുള്ള സ്വര്‍ണ്ണക്കപ്പ് ജനുവരി 2ന് കോഴിക്കോട് നിന്ന് പ്രയാണം തുടങ്ങും. കൊല്ലത്ത് നാലാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്