കൊച്ചി: മാസപ്പടി കേസിൽ കേന്ദ്രസർക്കാരിന്‍റെ വിശദീകരണം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍ ഉൾപ്പെട്ട കേസായതിനാൽ വളരയധികം രാഷ്ട്രീയ ശ്രദ്ധ നേടിയ കേസുകൂടിയാണ് മാസപ്പടി.
കൊച്ചിയിലെ കരിമണൽ കമ്പനിയായ സി എം ആർ എൽ മുഖ്യമന്ത്രിയുടെ മകൾക്കും അവരുടെ സോഫ്ട് വെയർ സ്ഥാപനത്തിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായ ഷോൺ ജോർജിന്‍റെ ആവശ്യം.
ഹർജി പരിഗണിച്ച കോടതി ഇടപാട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി പരിശോധിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ചോദിച്ചു.
എന്നാൽ രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ നിലവിലെ അന്വേഷണം മതിയെന്നും മറ്റൊരു ഏജൻസി വേണ്ടെന്നും സി. എം ആർ എല്ലും സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കെ എസ് ഐഡിസിയും നിലപാടെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്