തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച് നിയമ സഭയിലെ ചോദ്യം പിൻവലിച്ച് സിപിഎം എംഎല്‍എ എച്ച് സലാം.
അച്ചടിച്ച് പ്രസിദ്ധീകരിച്ച ചോദ്യാവലിയിൽ നിന്നാണ് ചോദ്യം വെട്ടിയത്. നിയമസഭ വെബ്സൈറ്റിൽ നിന്നും ചോദ്യം പിൻവലിച്ചു. ചോദ്യം പിൻവലിച്ചതിന് പിന്നിൽ പാർട്ടി ഇടപെടലെന്നാണ് സൂചന.
സഹകരണ വകുപ്പ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സംഘങ്ങള്‍ ഏതൊക്കയാണ്? ഇവയുടെ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്നത് ഏത് രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ളവരാണ്?
വിശദാംശം ലഭ്യമാണോ? ഉണ്ടെങ്കില്‍ ബാങ്കുകളുടെ ജീല്ല തിരിച്ചുള്ള പട്ടികയും രാഷ്ട്രീയപാര്‍ട്ടിയും വ്യക്തമാക്കോമോ എന്നതായിരുന്നു ചോദ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്