മുൻ എംഎൽഎ ജോർജ്ജ് എം തോമസ് കൈവശം വയ്ക്കുന്ന അഞ്ചേമുക്കാൽ ഏക്കർ മിച്ചഭൂമി ഒരാഴ്ചയ്ക്കകം വിട്ടുകൊടുക്കണം

JANUARY 24, 2024, 9:22 AM

 കോഴിക്കോട്: മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസും കുടുംബവും കൈവശം വച്ചിരിക്കുന്ന മിച്ച ഭൂമി ഒരാഴ്ചക്കുള്ളിൽ വിട്ടുകൊടുക്കണമെന്ന് ലാൻഡ് ബോര്‍ഡ്. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് മുന്‍ എംഎല്‍എ ഉള്‍പ്പെട്ടെ കേസില്‍ ലാന്‍ഡ് ബോര്‍ഡിന്‍റെ വിധി. 

അഞ്ചേമുക്കാൽ ഏക്കർ മിച്ച ഭൂമിഒരാഴ്ചയ്ക്കകം സർക്കാരിലേക്ക് വിട്ടു കൊടുക്കണമെന്നാണ് ലാൻഡ് ബോർഡ് ഉത്തരവിട്ടിരിക്കുന്നത്. വിട്ടു നല്കാത്ത പക്ഷം തഹസില്‍ദാര്‍ ഭൂമി ഏറ്റെടുക്കണമെന്നും കോഴിക്കോട് ലാന്‍ഡ് ബോര്‍ഡിന്‍റെ ഉത്തരവില്‍ പറയുന്നു. 

ജോര്‍ജ്ജും കുടുംബവും കൈവശം വയ്ക്കുന്ന മിച്ചഭൂമിയുടെ കണക്കുകള്‍ വ്യക്തമാക്കിയും തുടര്‍ നടപടികള്‍ വിശദീകരിച്ചുമാണ് കോഴിക്കോട് ലാന്‍ഡ് ബോര്‍ഡിന്‍റെ ഉത്തരവ്.

vachakam
vachakam
vachakam

ജോർജ്ജ് എം തോമസിന്‍റെ പിതാവ് മേക്കാട്ടുകുന്നേല്‍ തോമസിന്‍റെ കൈവശം 16.40 ഏക്കര്‍ മിച്ചഭൂമിയുളളതായി കണ്ടെത്തിയ കോഴിക്കോട് ലാന്‍ഡ് ബോര്‍ഡ്, ഈ ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉത്തരവിട്ടതാണ്. എന്നാല്‍, ഉത്തരവ് നടപ്പായില്ല.  

ഉത്തരവ് അനുസരിച്ച് കുമാരനെല്ലൂര്‍, കൊടിയത്തൂര്‍ വില്ലേജുകളിലായി 5.75 ഏക്കര്‍ മിച്ചഭൂമിയാണ് ജോര്‍ജ്ജിന്‍റെയും കുടുംബത്തിന്‍റെ കൈവശം ഉളളത്. ജോര്‍ജ്ജിന്‍റെ പിതാവിന്‍റെ പേരില്‍ 29.99 ഏക്കര്‍ ഭൂമിയാണ് ഉണ്ടായിരുന്നത്. ഇതില്‍ 8.75 ഏക്കര്‍ ഇളവിന് അര്‍ഹതയുളളതായും കുടുംബത്തിന് നിയമപരമായി 14.50 ഏക്കര്‍ ഭൂമി കൈവശം വയ്ക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam