ഡൽഹി: ഇറാൻ-മധ്യേഷ്യ യുദ്ധത്തെത്തുടർന്നുണ്ടായ കടുത്ത പാചകവാതക ക്ഷാമം രാജ്യത്തെ ഭക്ഷണവിതരണ മേഖലയെ തകർക്കുന്നു. ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുന്നതോടെ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ കടുത്ത തൊഴിൽ പ്രതിസന്ധി നേരിടുകയാണ്.
മുൻപ് പ്രതിദിനം 30 ഓർഡറുകൾ വരെ ലഭിച്ചിരുന്ന തൊഴിലാളികൾക്ക് ഇപ്പോൾ അഞ്ചോ പത്തോ ഓർഡറുകൾ മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യം തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
ഗീഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസ് വർക്കേഴ്സ് യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ, മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുന്നറിയിപ്പ് നൽകി. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലാണെന്നും പലരും കടക്കെണിയിലാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. ഓർഡറുകൾ കുറഞ്ഞതിന്റെ പേരിൽ തൊഴിലാളികളുടെ ഐഡന്റിറ്റി കാർഡുകൾ റദ്ദാക്കരുതെന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളോട് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി യൂണിയൻ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ താഴെ പറയുന്നവയാണ്:
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; കുട്ടികളോട് വോട്ട് അഭ്യർത്ഥനയുമായി വിജയ്
രണ്ടാം സിലിണ്ടർ ബുക്കിംഗിന് നിരോധനം; പാചകവാതക ക്ഷാമം രൂക്ഷമാകുന്നു, അടുക്കളകൾ പട്ടിണിയിലേക്ക്?
ഇനി പെട്രോളല്ല, പകരക്കാരനായി എഥനോൾ; രാജ്യത്ത് 'E85' ഇന്ധനം വരുന്നു, വാഹനങ്ങളിൽ വൻ
ഡൽഹിയിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ചാരസംഘടനയുമായി ബന്ധമുള്ള രണ്ട് പേർ