മീററ്റ് : ഭര്‍ത്താവ് താടി വടിക്കുന്നില്ല എന്ന കാരണത്താല്‍ ക്ലീന്‍ ഷേവ് ചെയ്യുന്ന ഭര്‍ത്താവിന്‍റെ സഹോദരനൊപ്പം ഒളിച്ചോടി യുവതി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.
ഭര്‍തൃസഹോദരനൊപ്പം തനിക്ക് ഇനി ജീവിച്ചാല്‍ മതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവിന് ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം കുറവാണെന്നും യുവതി ആരോപിക്കുന്നു.
ഏഴുമാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് സഹീറും അര്‍ഷി എന്ന യുവതിയുടെ വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്‍റെ അന്നുപോലും സഹീര്‍ താടി വടിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ താടിയുടെ പേരുപറഞ്ഞ് ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങി.
അതിനിടെ അര്‍ഷിയും സഹീറിന്‍റെ സഹോദരന്‍ സാബിറും തമ്മില്‍ അടുത്തു. സാബിറിനാകട്ടെ നല്ല ക്ലീന്‍ ഷേവ് മുഖമാണ്. വൈകാതെ സാബിറും അര്‍ഷിയും തമ്മില്‍ പ്രണയത്തിലാവുകയും ഒളിച്ചോടുകയുമായിരുന്നു.
ഇതോടെ സഹീര്‍ അര്‍ഷിയെ മൊഴിചൊല്ലി.സ്ത്രീധനമായി കൈപ്പറ്റിയ അഞ്ചുലക്ഷം രൂപ തിരികെ നൽകാനും അര്‍ഷി ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്