തമിഴകത്ത് ഇനി വിജയ് യുഗം; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

MAY 8, 2026, 9:23 AM

ചെന്നൈ: തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് നാളെ മുഖ്യമന്ത്രിയായി അധികാരമേൽക്കും. നാളെ രാവിലെ 11 മണിക്ക് ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതൽ നീണ്ടുനിന്ന നാലു ദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഇതോടെ ശുഭപര്യവസാനമായിരിക്കുകയാണ്.

കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യ മറികടന്ന് 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയാണ് വിജയ് സർക്കാർ രൂപീകരിക്കുന്നത്. 108 എംഎൽഎമാരുള്ള ടിവികെയ്ക്ക് കോൺഗ്രസ് (5), സിപിഎം (2), സിപിഐ (2), വിസികെ (1), മുസ്ലിം ലീഗ് (2) എന്നീ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ്‌യുടെ പടയോട്ടത്തിന് വഴിതെളിഞ്ഞു. ആദ്യം കോൺഗ്രസും പിന്നാലെ ഇടത് പാർട്ടികളും വിസികെയും പിന്തുണക്കത്ത് കൈമാറിയതോടെയാണ് തമിഴകം വിജയ് ഭരിക്കുമെന്ന് ഉറപ്പായത്.

ഗവർണറെ മുൻനിർത്തി ജനാധിപത്യത്തെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ഇടത് പാർട്ടികൾ വിജയ്‌ക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം, സിപിഎമ്മും സിപിഐയും മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

എന്നാൽ വിസികെ മന്ത്രിസഭയിൽ ചേരും. വിസികെ നേതാവ് തിരുമാവളവൻ മന്ത്രിയാകുമെന്ന് ഉറപ്പായി. കോൺഗ്രസ് മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ തീരുമാനമെടുത്താൽ ലീഗും സർക്കാരിന്റെ ഭാഗമായേക്കും. തമിഴ് മണ്ണിൽ പുതിയൊരു വിപ്ലവത്തിന് നാളെ നെഹ്‌റു സ്റ്റേഡിയം സാക്ഷ്യം വഹിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam