അക്കൗണ്ടിൽ 10 കോടി! എടിഎം ബാലൻസ് കണ്ട് വീട്ടുകാർ ഞെട്ടി

MARCH 29, 2026, 3:33 AM

മെയിൻപുരി: സാധാരണ നിലയിൽ ബാങ്ക് ബാലൻസ് പരിശോധിക്കാനായി എടിഎമ്മിലെത്തിയ വീട്ടമ്മയ്ക്ക് ലഭിച്ചത് തന്റെ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത അക്കൗണ്ട് ബാലൻസ്.

ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താവായ സീത എന്ന സ്ത്രീയുടെ അക്കൗണ്ടിലാണ് 9,99,49,586 (ഏകദേശം പത്ത് കോടി) രൂപ എത്തിയത്. എടിഎം സ്ക്രീനിൽ തെളിഞ്ഞ ഈ വൻ തുക കണ്ട് വീട്ടമ്മയും കുടുംബവും അമ്പരന്നിരിക്കുകയാണ്. ഇതിനോടകം തന്നെ എടിഎം ബാലൻസ് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

എടിഎം പിൻ (PIN) ജനറേറ്റ് ചെയ്യാനും ബാലൻസ് അറിയാനുമായി സീതയുടെ മകൻ അരുൺ കുമാറാണ് ബാങ്കിലെത്തിയത്. സ്ക്രീനിൽ ഒമ്പത് കോടിയിലധികം രൂപ കണ്ടതോടെ അരുൺ ആദ്യം അവിശ്വസിച്ചു. "ബാലൻസ് നോക്കിയപ്പോൾ ഒമ്പത് കോടിയിലധികം രൂപയുണ്ട്. ഇത് ആരുടെ പണമാണെന്ന് ഞങ്ങൾക്ക് അറിയില്ല," അരുൺ പറഞ്ഞു.

vachakam
vachakam
vachakam

കൃഷിപ്പണി ചെയ്ത് ജീവിക്കുന്ന തങ്ങൾക്ക് ഇത്ര വലിയ തുകയുമായി യാതൊരു ബന്ധവുമില്ലെന്നും ആരുടേതാണോ ആ പണം അവർ തന്നെ തിരികെ എടുക്കണമെന്നും സീതയും ഭർത്താവ് ഫർസാനും പ്രതികരിച്ചു.

ബാങ്ക് അവധിക്ക് ശേഷം തുറക്കുമ്പോൾ പണം തിരികെ നൽകാൻ ബാങ്കിനെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി. അതേസമയം, സംഭവം ബാങ്കിങ് സംവിധാനത്തിലെ ഒരു 'സാങ്കേതിക പിഴവ്' (Technical error) ആണെന്നാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുൽത്താൻഗഞ്ച് ശാഖാ അധികൃതർ വിശദീകരിക്കുന്നത്.

സ്ത്രീക്ക് നിലവിൽ ഒരു ലോൺ അക്കൗണ്ട് ഉണ്ടെന്നും ഇതാകാം തുകയിൽ പ്രതിഫലിച്ചതെന്നും ബാങ്ക് മാനേജർ അറിയിച്ചു. എങ്കിലും ഇത്ര വലിയ തുക അക്കൗണ്ടിൽ എങ്ങനെ വന്നുവെന്ന കാര്യത്തിൽ ബാങ്ക് വിശദമായ പരിശോധന നടത്തി വരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam