രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ ഉയർന്ന വിഷാംശമുള്ള രാസവസ്തു അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് മണിപ്പൂർ സർക്കാർ രണ്ട് ബ്രാൻഡുകളുടെ കഫ് സിറപ്പ് നിരോധിച്ചു.ഗുജറാത്തിൽ നിർമ്മിക്കുന്ന ‘റീലൈഫ്’, ‘റെസിപ്ഫ്രഷ് ടിആർ’ എന്നീ കഫ് സിറപ്പുകളാണ് നിരോധിച്ചത്.
ഈ രണ്ട് ഉൽപ്പന്നങ്ങളുടെയും വിൽപ്പനയും ഉപഭോഗവും നിർത്തിവക്കാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉത്തരവിട്ടു. കൂടാതെ എല്ലാ ചില്ലറ വ്യാപാരികളും, വിതരണക്കാരും, ഫാർമസികളും ഈ ബാച്ചുകൾ ഉടൻ തന്നെ ഷെൽഫുകളിൽ നിന്ന് പിൻവലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
വളരെ വിഷാംശമുള്ള രാസവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോളിൽ ഈ മരുന്നുകളിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആരോഗ്യ സേവന ഡയറക്ടറേറ്റിന് കീഴിലുള്ള ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. രണ്ട് കഫ് സിറപ്പുകളുടെയും വിതരണം തടയാൻ സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിലും ആശുപത്രികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
