തൃണമൂല്‍ വിമത എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടിയില്‍ ലയിക്കും

JUNE 14, 2026, 11:38 PM

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ വിമതരായ 20 ലോക്‌സഭ എംപിമാര്‍ തൃപുരയില്‍ നിന്നുള്ള നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടിയില്‍ ലയിക്കും.

ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്ര പ്രശസ്തമല്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയാണിത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയെ സന്ദര്‍ശിച്ചതിന് ശേഷമാണ് ഇക്കാര്യം വിമത എംപിമാരെ നയിക്കുന്ന കാകോലി ഘോഷ് ദസ്തിദാര്‍ പ്രഖ്യാപിച്ചത്.

പാര്‍ലമെന്റില്‍ പ്രത്യേക വിഭാഗമായി തങ്ങള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും'-കാകോലി ഘോഷ് ദസ്തിദാര്‍പറഞ്ഞു.

പാര്‍ലമെന്റില്‍ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കാനിരിക്കേയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ 28എംപിമാരില്‍ 20പേരും പാര്‍ട്ടി വിട്ടത്. ഇത് പ്രതിപക്ഷത്തെ കൂടുതല്‍ ദുര്‍ബലമാക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam