ന്യൂഡല്‍ഹി: 2024 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകള്‍ വെളിപ്പെടുത്തി ഗൂഗിള്‍ ഇയര്‍ ഇന്‍ സെര്‍ച്ച് 2024 റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന താല്‍പ്പര്യങ്ങളും മുന്‍ഗണനകളും പ്രതിഫലിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ കായികവും രാഷ്ട്രീയവും മുതല്‍ വിനോദവും സംസ്‌കാരവും വരെയുള്ള വിഷയങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത്.
ക്രിക്കറ്റിനോടുള്ള രാജ്യത്തെ ജനങ്ങളുടെ അഭിനിവേശം തിരച്ചിലിലും പ്രതിഫലിച്ചു. പട്ടികയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം കയ്യടക്കിയിരിക്കുന്നത് ടി20 ലോകകപ്പാണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ മൂന്നാമത്തെ പദം ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യാണ്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ 2024, ഒളിമ്പിക്സ് 2024 എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
സിനിമകളില്‍ രാജ്കുമാര്‍ റാവുവിന്റെയും ശ്രദ്ധ കപൂറിന്റെയും 'സ്ത്രീ-2' പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. അമിതാഭ് ബച്ചന്റെ 'കല്‍ക്കി 2898 എ.ഡി', നിരൂപക പ്രശംസ നേടിയ വിക്രാന്ത് മാസിയുടെ 'ട്വല്‍ത്ത് ഫെയില്‍' എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി. നാലാം സ്ഥാനത്ത് കിരണ്‍ റാവുവിന്റെ 'ലാപതാ ലേഡീസ്' ആണ്. 97-ാമത് ഓസ്‌കാറിലേക്ക് അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യന്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട സിനിമയായിരുന്നു ഇത്. അഞ്ചാം സ്ഥാനത്ത് ഹനു-മാന്‍' ആണ്.
ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമാഗാനം 'നാദാനിയാന്‍' ആണ്. മലയാളികളുടെ 'ഇല്ലുമിനാറ്റി' മൂന്നാം സ്ഥാനത്താണ്. പാചക റെസിപ്പികളില്‍ പാഷന്‍ ഫ്രൂട്ടിന്റെ ഫ്‌ളേവറില്‍ തയാറാക്കുന്ന കോക്ക്‌ടെയില്‍ 'പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി'യാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമതായി ഇടംപിടിച്ചിരിക്കുന്നത് പച്ചമാങ്ങാ അച്ചാറാണ്. 2024 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ വ്യക്തി വിനേഷ് ഫോഗട്ടാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്