മുംബൈ: സ്‌കോച്ച് വിസ്‌കി പ്രേമികൾക്ക് സന്തോഷ വാർത്ത. രാജ്യത്ത് വരും മാസങ്ങളിൽ സ്‌കോച്ച് വിസ്‌കിയുടെ വിലയിൽ കുറവ് സംഭവിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിവിധ കമ്പനികളുടെ സ്‌കോച്ച് വിസ്‌കി മദ്യങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതാണ് വില കുറയാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഇതുമായി ബന്ധപ്പെട്ട് യുകെയുമായുള്ള ഫ്രീ ട്രേഡ് കരാറിൽ ഇന്ത്യ ഒപ്പിട്ടു എന്നും റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ സ്‌കോട്ട്ലൻഡ്, അയർലൻഡ്, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനമായിരുന്നു. ഇപ്പോൾ പുതിയ കരാർ ഒപ്പിട്ടതോടെ ഇത് 75 ശതമാനമായും പിന്നീട് 40 ശതമാനമായും കുറയും. ഇതാണ് വിലകുറവിന് കാരണമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്