ജെറ്റ് വിമാനങ്ങൾ തകർന്നെന്ന് ചൈന ഡെയ്ലിയുടെ റിപ്പോർട്ട്  അടിസ്ഥാന രഹിതമെന്ന് പിഐബി 

MAY 9, 2025, 7:03 AM

ദില്ലി: മൂന്ന് ജെറ്റ് വിമാനങ്ങൾ കശ്മീരിൽ തകർന്നു വീണെന്ന് ചൈന ഡെയ്ലിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് പാടെ തള്ളി കേന്ദ്ര സർക്കാർ രം​ഗത്തെത്തി.

ചൈന ഡെയ്ലി വാർത്തയിൽ ഉപയോ​ഗിച്ചിരിക്കുന്ന ചിത്രം 2019 ലേതാണ് എന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്നും കേന്ദ്രം അറിയിച്ചു.   വാർത്ത അടിസ്ഥാന രഹിതമെന്നാണ് പിഐബി (പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ)  ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കുന്നത്. 

ഇന്ത്യൻ സേനയെ കുറിച്ചോ നിലവിലുള്ള സാഹചര്യത്തെ കുറിച്ചോ തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് കണ്ടാൽ  [email protected] എന്ന മെയിലിലേക്കൊ +91 8799711259 എന്ന വാട്സ് ആപ്പ് നമ്പറിലോ അറിയിക്കാം.

vachakam
vachakam
vachakam

പാകിസ്ഥാന്റെ ഭാ​ഗത്തുനിന്നും അല്ലാതെയും വ്യാപകമായി വ്യാജ പ്രചാരണങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് പിഐബി നേരത്തെ അറിയിച്ചിട്ടുണ്ട്. ഓരോ വിവരങ്ങളും കൃത്യമായി പരിശോധിക്കണം എന്നാണ് നിർദേശം. തെറ്റായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ പ്രത്യേക മെയിലും നമ്പറും സജീവമാക്കിയിട്ടുണ്ട്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam