ഡൽഹി: 2027ലെ ദേശീയ സെൻസസ് രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്നും ഇത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെൻസസ് ആയിരിക്കുമെന്നും സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ അറിയിച്ചു.
കേരളത്തിൽ ആദ്യഘട്ട സെൻസസ് ജൂണിൽ ആരംഭിക്കും. സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ 30 വരെ നടത്താം. തുടർന്ന് ജൂലൈ 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരശേഖരണം നടത്തും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ആദ്യഘട്ടത്തിൽ ഭവന സെൻസസ് ആണ് നടക്കുക. വീടുകളുടെ അവസ്ഥ, താമസസൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ആസ്തികൾ തുടങ്ങിയ വിവരങ്ങളാണ് ഇതിൽ ശേഖരിക്കുക.
രണ്ടാം ഘട്ടത്തിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കും. കുടുംബത്തിലെ വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങൾ, സാമൂഹിക-സാംസ്കാരിക പശ്ചാത്തലം, സാമ്പത്തിക നില, കുടിയേറ്റം, ജനനനിരക്ക് തുടങ്ങിയ വിശദാംശങ്ങളാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുക എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും; കപ്പലുകള്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഇറാന് കര്‍ശന
'കടന്ന് പോകാന്‍ നിങ്ങള്‍ തന്നെയാണ് അനുമതി നല്‍കിയത്, എന്നിട്ടും വെടിയുതിര്‍ക്കുന്നു'; ഇന്ത്യന്‍ കപ്പലില്‍
പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ; 12,980 കോടിയുടെ ഭാരത് മാരിടൈം ഇൻഷുറൻസ്
ഇന്ത്യയും ഇറാനും തമ്മില്‍ ശക്തമായ ബന്ധം: ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന്