കൂട്ടബലാത്സംഗ കേസ്; അറസ്റ്റിലായ ടെലിവിഷന്‍ നടന്‍ ആശിഷ് കപൂറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

SEPTEMBER 7, 2025, 11:00 PM

ഡല്‍ഹി: കൂട്ട ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടെലിവിഷന്‍ നടന്‍ ആശിഷ് കപൂറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 24കാരിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണത്തിലാണ് പൊലീസ് ആശിഷിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെയും പ്രതികളുടെയും ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിക്രമത്തിനിടെയാണ് തന്റെ ഫോണ്‍ നഷ്ടപ്പെട്ടതെന്ന് യുവതി പറഞ്ഞിരുന്നു.

ഗുരുഗ്രാമില്‍ ജോലി ചെയ്യുന്ന യുവതിയെ ഡല്‍ഹിയിലെ സിവില്‍ ലൈനിലെ വീട്ടില്‍ വെച്ച് നടത്തിയ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ആശിഷ് കപൂറും സുഹൃത്തുക്കളും ശുചിമുറിയിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചെന്നും അത് ക്യാമറയില്‍ പകര്‍ത്തിയെന്നുമാണ് മൊഴി. 

vachakam
vachakam
vachakam

ഓഗസ്റ്റ് 11നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ നടന്‍ ആശിഷ് കപൂറിന്റെ പേര് ഒന്നാം പ്രതിയായി തന്നെ ചേര്‍ത്തിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam