'കണ്ണിലാത്ത പ്രണയം'; പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയ കാമുകിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു യുവാവ്

FEBRUARY 9, 2024, 12:34 PM

പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയ കാമുകിയെ യുവാവ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നതായി റിപ്പോർട്ട്. തെലങ്കാനയിലെ നിർമൽ ജില്ലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. ജില്ലയിലെ ഖാനാപൂർ പട്ടണത്തിൽ ആണ് കൊലപാതകം നടന്നത്.

മാതാപിതാക്കൾ ഉറപ്പിച്ച കല്യാണത്തിന് പെൺകുട്ടി സമ്മതിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. അലഖ്യയും ശ്രീകാന്തും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് മറ്റൊരു യുവാവുമായി വീട്ടുകാർ ഉറപ്പിച്ച കല്യാണത്തിന് അലഖ്യ തയ്യാറായി. ഇതോടെ ശ്രീകാന്തിനെ അലഖ്യ ഒഴിവാക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ ശ്രീകാന്ത് അലേഖയെ ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. 

ഉച്ചയ്ക്ക് 1.30 ഓടെ തയ്യൽ സ്ഥാപനത്തിൽ നിന്ന് സഹോദരിയോടൊപ്പം വരികയായിരുന്ന അലഖ്യ എന്ന യുവതിയെ കാമുകൻ ജുകാന്തി ശ്രീകാന്ത് കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അലേഖ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തിൽ യുവതിയുടെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട ശ്രീകാന്ത് ഒളിവിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam