പട്‌ന: ആർജെഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ മകനായ തേജ് പ്രതാപിന്റെ പാർട്ടിയായ ജനശക്തി ജനതാദൾ (ജെജെഡി) എൻഡിഎ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.
ആർജെഡി വിട്ട സഹോദരി രോഹിണി ആചാര്യയെയും തേജ് പ്രതാപ് തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന പാർട്ടി യോഗത്തിലാണ് തീരുമാനം.
പാർട്ടിയുടെ ദേശീയ രക്ഷാധികാരിയായി രോഹിണിയെ ചുമതലയേൽക്കാൻ അഭ്യർത്ഥിക്കുമെന്ന് തേജ് പ്രതാപ് പാർട്ടി യോഗത്തിൽ പറഞ്ഞതായി ജനശക്തി ജനതാദൾ ദേശീയ വക്താവ് പ്രേം യാദവ് പറഞ്ഞു.
ഈ വർഷത്തെ ബീഹാർ തിരഞ്ഞെടുപ്പിൽ ജെജെഡി 44 സീറ്റുകളിൽ മത്സരിച്ചു. എന്നാൽ അക്കൗണ്ട് തുറക്കാതെ പാർട്ടി പരാജയപ്പെട്ടു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ലാലു കുടുംബത്തിനുള്ളിൽ അതൃപ്തി പുകയുകയാണ്. രോഹിണിക്ക് ശേഷം, ലാലു പ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടെയും മൂന്ന് പെൺമക്കൾ വീട് വിട്ടുപോയി.
രാജലക്ഷ്മി, രാഗിണി, ചന്ദ യാദവ് എന്നിവർ മക്കളോടൊപ്പം പട്‌നയിലെ വസതി വിട്ട് ഡൽഹിയിലേക്ക് പോയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
