ആറാം ക്ലാസുകാരന്‍റെ ഇടിയേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

FEBRUARY 25, 2024, 12:15 PM

 ദില്ലി: ദില്ലിയിൽ നിന്ന് വരുന്നത് അതിദാരുണമായ ഒരു സംഭവമാണ്.  ആറാം ക്ലാസുകാരന്‍റെ ഇടിയേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം. 

നിസാര കാര്യത്തെ ചൊല്ലിയുള്ള തർക്കമാണ് ഈ അതിദാരുണമായ മരണത്തിൽ കലാശിച്ചത്. സംഭവത്തിൽ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ ആറാം ക്ലാസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

നോർത്ത് ഈസ്റ്റ് ദില്ലിയിലെ ന്യൂ ഉസ്മാൻപുരിയിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

vachakam
vachakam
vachakam

സ്കൂളിന് പുറത്ത് വെച്ചാണ് വഴക്കുണ്ടായത്. തർക്കത്തിനിടെ അറാം ക്ലാസുകാരൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. മർദ്ദനമേറ്റ് എട്ടാം ക്ലാസുകാരന്‍റെ തലയ്ക്കും മുഖത്തും കൈകളിലും പരിക്കേറ്റിരുന്നു. 

ഇടിയേറ്റ് മൂക്കിൽ നിന്നും അമിതമായി ചോര വാർന്ന് ബോധം പോയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam