ബെംഗ്ളൂരു : ബെംഗ്ളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച. ടെർമിനൽ 1-ലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വടിവാൾ വീശി യുവാവിന്റെ പരാക്രമം.
വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചേർന്നാണ് കീഴടക്കിയത്. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയും ചെയ്തു.
കേസിൽ ടാക്സി ഡ്രൈവർ സുഹൈൽ അറസ്റ്റിലായി. ജയനഗർ സ്വദേശിയാണ് സുഹൈൽ. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
