ന്യൂഡല്‍ഹി: 2025 നവംബര്‍ 10 ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വവിരങ്ങള്‍ പുറത്ത്. രാജ്യവ്യാപകമായ ഭീകരാക്രമണ ഗൂഢാലോചന നടന്നതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രമുഖ ഗ്ലോബല്‍ കോഫി ചെയിന്‍ ഔട്ട്ലെറ്റുകളില് സ്ഫോടന പരമ്പര നടത്താനായിരുന്നു പ്രതികള്‍ ആദ്യം പദ്ധതിയിട്ടിരുന്നതെന്ന നിര്‍ണായക വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഗാസയിലെ ഇസ്രായേല്‍ സൈനിക നടപടിക്ക് സ്ഫോടനങ്ങളിലൂടെ മറുപടി നല്‍കുക എന്നതായിരുന്നു ഇതിലൂടെ ഭീകരര്‍ ലക്ഷ്യം വെച്ചതെന്നാണ് വിവരം. എന്നാല്‍ ലക്ഷ്യസ്ഥാനങ്ങളെ ചൊല്ലി ഭീകരര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു. സംഘത്തിലെ ചിലര്‍ക്ക് ജമ്മു കാശ്മീരിലെ സുരക്ഷാ സൈന്യത്തെ ലക്ഷ്യംവച്ച് സ്ഫോടനം നടത്തണമെന്നായിരുന്നു താല്‍പ്പര്യമെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷമായി രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഈ 'വൈറ്റ് കോളര്‍' ഭീകര സംഘം രാജ്യത്തിന് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തിയിരുന്നത്. ജമ്മു കശ്മീര്‍ പൊലീസില്‍ നിന്ന് ലഭിച്ച രഹസ്യവിവരങ്ങളാണ് ഡല്‍ഹിയ്ക്ക് ശേഷം ഭീകരര്‍ നടത്താനിരുന്ന തുടര്‍പദ്ധതികള്‍ക്ക് തടയിട്ടത്. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന നിരവധി ഭീകരാക്രമണ പദ്ധതികളാണ് ഇതുവഴി പരാജയപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
പുതുച്ചേരി സർക്കാർ ജനഹിതത്തെ പ്രതിനിധീകരിക്കുന്നില്ല, അഴിമതിയിൽ മുങ്ങിയ ഭരണമെന്ന് രാഹുൽ ഗാന്ധി
ലോകം ഉറ്റുനോക്കുന്ന മൂന്ന് നേതാക്കൾ; ഇറാൻ - അമേരിക്ക യുദ്ധം നിർത്താൻ മോദിക്ക്