പലാഷ് മുച്ചലിനും മാതാവിനുമെതിരെ അപകീർത്തികരമായ പരാമർശം പാടില്ല: ബോംബെ ഹൈക്കോടതിയുടെ വിലക്ക്

FEBRUARY 13, 2026, 10:13 PM

മുംബൈ: ഗായകനും സംഗീതസംവിധായകനുമായ  പലാഷ് മുച്ചലിനും മാതാവിനുമെതിരെ മാധ്യമങ്ങളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് ബോംബെ ഹൈക്കോടതി വിലക്കി.

ചലച്ചിത്ര പ്രവർത്തകൻ വിജ്ഞാൻ മാനെയ്‌ക്കെതിരെയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് മിലിന്ദ് ജാദവിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പലാഷ് മുച്ചലും വിജ്ഞാൻ മാനെയും തമ്മിൽ നിലനിൽക്കുന്നത് വാണിജ്യപരമായ തർക്കമാണെന്ന് കോടതി നിരീക്ഷിച്ചു.

ഈ സാഹചര്യത്തിൽ, കഴിഞ്ഞ വർഷം 2025 നവംബർ 23ന്  നടക്കാനിരുന്ന പിന്നീട് റദ്ദാക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും മുച്ചലിന്റെയും വിവാഹവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പരാമർശിക്കുന്നത് പ്രഥമദൃഷ്ട്യാ പ്രസക്തമല്ലെന്ന് കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

മാധ്യമങ്ങളിലൂടെ തനിക്കും കുടുംബത്തിനും എതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിന് വിജ്ഞാൻ മാനെയ്‌ക്കെതിരെ നഷ്ടപരിഹാരവും സ്ഥിരമായ നിരോധനവും ആവശ്യപ്പെട്ട് പലാഷ് മുച്ചൽ കോടതിയെ സമീപിക്കുകയായിരുന്നു.

അഡ്വക്കേറ്റുമാരായ സിദ്ധേഷ് ഭോലെ, അശ്വിൻ പിമ്പാലെ, ശ്രേയസ് മിത്താരെ എന്നിവർ മുഖേനയായിരുന്നു ഹർജി. മാനെയുടെ അഭിമുഖങ്ങൾ തന്റെയും കുടുംബത്തിന്റെയും സൽപ്പേരിനെ ബാധിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam